വയനാട്: ആദിവാസി കോളനികളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി വയനാട് എസ്‌പിയും സംഘവും നടത്തിയ സാഹസികയാത്രക്ക് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി. കഴിഞ്ഞ പ്രളയത്തിൽ പാലം തകര്‍ന്ന തിരുനെല്ലി നെട്രാ ആദിവാസി കോളനിയിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പുഴ മുറിച്ചുകടന്നാണ് എസ്‌പി ആര്‍.ഇളങ്കോയും സംഘവും എത്തിയത്.
ഈ സാഹസികതയ്‌ക്ക് എത്ര കൈയ്യടിച്ചാലും മതിയാകില്ല
തിരുനെല്ലി നെട്രാ ആദിവാസി കോളനിയിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പുഴ മുറിച്ചുകടന്ന് അവശ്യസാധനങ്ങളെത്തിച്ച് വയനാട് എസ്‌പിയും സംഘവും
ഈ സാഹസികതയ്‌ക്ക് എത്ര കയ്യടിച്ചാലും മതിയാകില്ല
ലോക് ഡൗണ്‍ കാലത്ത് പുറംലോകവുമായുള്ള സമ്പര്‍ക്കം കുറവായ ആദിവാസി കോളനികളില്‍ അവശ്യസാധനങ്ങള്‍ ഉറപ്പാക്കുക, വ്യക്തി ശുചിത്വ ബോധവല്‍കരണം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പൊലീസിന്‍റെ കോളനി സന്ദര്‍ശനം. ഇതിനോടകം തന്നെ ജില്ലയിലെ ഭൂരിഭാഗം ആദിവാസി കോളനികളിലും സഹായ ഹസ്‌തവുമായി എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിക്കഴിഞ്ഞു. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലും കോളനികളില്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്.