വയനാട് : ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ഇന്നലെ രാത്രി അഞ്ച് ദുരിതാശ്വാസക്യാമ്പുകൾ കൂടി തുറന്നു. മാനന്തവാടി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വള്ളിയൂർക്കാവ്, ആറാട്ടുതറ മേഖലകളിലാണ് പുതിയ ക്യാമ്പുകൾ തുറന്നത്. പനമരം പ്രീ-മെട്രിക് ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികളെ മാറ്റിപ്പാർപ്പിച്ചു.
![വയനാട്ടിൽ കനത്തമഴ തുടരുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4074145-thumbnail-3x2-wayne.jpg)
വയനാട്ടിൽ കനത്തമഴ തുടരുന്നു
വയനാട്ടിൽ കനത്തമഴ തുടരുന്നു
കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ ഇന്ന് തുറക്കും. ക്യാമ്പുകളിൽ ഡോക്‌ടർമാരുടെ സേവനം ഇന്നുമുതൽ ഉണ്ടാകും. മേപ്പാടിക്കടുത്ത് മുണ്ടക്കൈ ,നൂൽപ്പുഴ പഞ്ചായത്തിലെ മുത്തങ്ങ, കല്ലൂർ ,വൈത്തിരി തുടങ്ങിയ ഇടങ്ങൾ വെള്ളത്തിനടിയിലായി. മുത്തങ്ങ പൊൻ കുഴിഭാഗത്ത് ദേശീയപാത 766 വെള്ളത്തിൽ മുങ്ങി.
Last Updated : Aug 8, 2019, 1:10 PM IST