വയനാട്: വയനാട്ടിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ പുരോഗമിക്കുന്നു. കെഎസ്‌ആർടിസി പണിമുടക്കിനൊപ്പം ഹർത്താലും പ്രഖ്യാപിച്ചതോടെ വയനാട്ടിൽ ജന ജീവിതം സ്‌തംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ.
ഹർത്താലിലും കെഎസ്‌ആർടിസി പണിമുടക്കിലും വലഞ്ഞ് വയനാട് - ഹർത്താൽ
കെഎസ്‌ആർടിസി പണിമുടക്കിനൊപ്പം ഹർത്താലും പ്രഖ്യാപിച്ചതോടെ വയനാട്ടിൽ ജന ജീവിതം സ്‌തംഭിച്ചു.
ഹർത്താലിലും കെഎസ്‌ആർടിസി പണിമുടക്കിലും വലഞ്ഞ് വയനാട്
ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൻ്റെയും, ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും നടപടികൾ ജനവിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരി സംഘടനയുടെ ഹർത്താൽ. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വിസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെഎസ്‌ആർടിസി പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക്. ഇതോടെ 150 ഓളം സർവിസുകളാണ് മുടങ്ങിയത്. പത്ത് ശതമാനം സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്.