വയനാട്: മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ 15 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി. വാഹനപരിശോധനയ്ക്കിടെ നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നാണ് ഹാൻസ് പിടികൂടിയത്.
മുത്തങ്ങയില്‍ 15 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി - 15 ലക്ഷം രൂപ ഹാൻസ്
കോഴിക്കോട് പടനിലം സ്വദേശികളായ മുഹമ്മദ് ഷിക്കിൽ(28), മുഹമ്മദ് റഹീസ്(21)എന്നിവരെ പിടികൂടി.
മുത്തങ്ങയില്‍ 15 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി
അരിച്ചാക്കുകൾക്ക് മുകളിലായി അടുക്കിവെച്ച്, ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മൂടിക്കെട്ടിയ നിലയിലായിരുന്നു. 20 പ്ലാസ്റ്റിക് ചാക്കുകളിലായി 36,000 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. സംഭവത്തില്‍ കോഴിക്കോട് പടനിലം സ്വദേശികളായ മുഹമ്മദ് ഷിക്കിൽ (28), മുഹമ്മദ് റഹീസ്(21) എന്നിവരെ പിടികൂടി. പ്രതികളെയും പിടിച്ചെടുത്ത ഹാൻസും ലോറിയും സുൽത്താൻ ബത്തേരി പൊലീസിന് കൈമാറി.