മുത്തങ്ങയില്‍ 27,000 പാക്കറ്റ് ഹാന്‍സ് പിടികൂടി - muthanga check post
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹാൻസ് പിടികൂടിയത്
വയനാട്: വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 27,000 പാക്കറ്റ് ഹാന്‍സ് പിടികൂടി. സംഭവത്തില്‍ കല്‍പ്പറ്റ കമ്പളക്കാട് സ്വദേശികളായ കെ.ടി.സഫര്‍ഖാന്‍ (32), യഹിയ (31), മംഗലാപുരം സ്വദേശിയായ അബ്ദുള്‍ നസീര്‍ (24) എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് നിരോധിത പുകയില ഉല്‍പന്നമായ ഹാൻസ് പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്‌ടര്‍ പി.എ.ബെന്നിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെയും പിടിച്ചെടുത്ത ഹാന്‍സും ബത്തേരി പൊലീസിന് കൈമാറി.