കേരളം

kerala

ETV Bharat / state

സൂര്യകാന്തി പ്രഭയിൽ മനംമയക്കി ഗുണ്ടൽപേട്ട്; ഒഴുകിയെത്തി സഞ്ചാരികൾ - സൂര്യകാന്തി പ്രഭയിൽ മനംമയക്കി ഗുണ്ടൽപ്പേട്ട്

സംസ്ഥാന അതിർത്തിയായ കർണാടകയിലെ ചാമരാജ് നഗറിലെ ഗുണ്ടൽപേട്ട്, നഞ്ചൻകോട് എന്നിവിടങ്ങളിലാണ് കിലോമീറ്ററുകളോളം സൂര്യകാന്തിപ്പാടങ്ങൾ പൂത്തുനിൽക്കുന്നത്

gundlupete sun flower farm  sun flower farming  ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടം  സൂര്യകാന്തി പ്രഭയിൽ മനംമയക്കി ഗുണ്ടൽപ്പേട്ട്  ഗുണ്ടൽപ്പേട്ടയിലെ സൂര്യകാന്തിപ്പാടം കാണാനെത്തി സഞ്ചാരികൾ
സൂര്യകാന്തി പ്രഭയിൽ മനംമയക്കി ഗുണ്ടൽപ്പേട്ട്; ഒഴുകിയെത്തി സഞ്ചാരികൾ

By

Published : Jul 26, 2022, 4:34 PM IST

വയനാട്:സ്വർണ്ണ വർണ്ണത്താൽ വിരിഞ്ഞ് നിൽക്കുന്ന ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാൻ രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഒഴുകിയെത്തി സഞ്ചാരികൾ. സംസ്ഥാന അതിർത്തിയായ കർണാടകയിലെ ചാമരാജ് നഗറിലെ ഗുണ്ടൽപേട്ട്, നഞ്ചൻകോട് എന്നിവിടങ്ങളിലാണ് സൂര്യകാന്തി, ചെണ്ടുമല്ലി പൂപ്പാടങ്ങൾ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നത്. ദേശീയപാത 766ന് ഇരുവശത്തുമായി പരന്നു കിടക്കുന്ന ഇവിടെ ജൂലൈ ആദ്യ വാരം മുതൽ പൂക്കൾ വിരിഞ്ഞ് തുടങ്ങിയിരുന്നു.

സൂര്യകാന്തി പ്രഭയിൽ മനംമയക്കി ഗുണ്ടൽപേട്ട്; ഒഴുകിയെത്തി സഞ്ചാരികൾ

കേരളത്തിലെ ഓണക്കാലം, പെയിന്‍റ് വിപണി എന്നിവ ലക്ഷ്യം വച്ചാണ് കർണാടകയിൽ പൂപ്പാടങ്ങൾ ഒരുങ്ങുന്നത്. വയനാട് ജില്ലയിൽ നിന്നും ഇതര ജില്ലകളിൽ നിന്നുമുള്ള മലയാളികളാണ് പൂപ്പാടം കാണാൻ എത്തുന്നതിൽ ഭൂരിപക്ഷവും. സഞ്ചാരികളുടെ തള്ളിക്കയറ്റം കാരണം സംസ്ഥാന അതിർത്തിയായ പൊൻകുഴി മുതൽ തന്നെ ഗുണ്ടൽപേട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ തിരക്കാണ്.

കഴിഞ്ഞ രണ്ട് വർഷവും കൊവിഡ് പ്രതിസന്ധി കാരണം പൂപ്പാടങ്ങൾ കാണാൻ സഞ്ചാരികൾക്ക് കഴിഞ്ഞിരുന്നില്ല. കർണാടകയുടെ അതിർത്തി ചെക്ക് പോസ്റ്റായ മൂലഹള്ളയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചെങ്കിൽ മാത്രമായിരുന്നു യാത്രക്കാരെ കടത്തിവിട്ടിരുന്നത്. എന്നാൽ ഇത്തവണ കൊവിഡ് പ്രതിസന്ധി ഒഴിയുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്‌തത് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിന് കാരണമായി.

കർണാടക അതിർത്തി പിന്നിട്ട് വനപ്രദേശവും കഴിഞ്ഞ് എത്തുന്ന മഥൂർ മുതൽ തുടങ്ങുകയാണ് പാതയ്‌ക്ക്‌ ഇരുവശവും പൂത്തുലഞ്ഞുകിടക്കുന്ന പൂപ്പാടം. ഹെക്‌ടർ കണക്കിന് പാടമാണ് സൂര്യകാന്തി പ്രഭയോടെ ഇവിടെ പൂത്തുലഞ്ഞ് നിൽക്കുന്നത്. ഇനി സെപ്‌റ്റംബർ ആദ്യ വാരം വരെ ഗുണ്ടൽപേട്ടിലേക്ക് ഈ പൂപ്പാടങ്ങൾ കാണാൻ സഞ്ചാരികൾ എത്തികൊണ്ടേയിരിക്കും.

ABOUT THE AUTHOR

...view details