മെഡിക്കൽ കോളജിന് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി - latest Malayalam news updates
മെഡിക്കൽ കോളജിന് വേണ്ടി കഴിഞ്ഞ സർക്കാർ കണ്ടെത്തിയ ഭൂമി ഉപേക്ഷിച്ച് പുതിയ ഭൂമി തെരഞ്ഞെടുത്തത് വിവാദത്തിന് വഴിവെച്ചിരുന്നു.
മെഡിക്കൽ കോളജിന് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി
വയനാട്:മെഡിക്കൽ കോളജിന് വേണ്ട സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതിയായി. വൈത്തിരിക്കടുത്ത് ചുണ്ടേലിലെ 50 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്‍റെയും, കലക്ടർ നൽകിയ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാനുള്ള അനുമതി നൽകിയത്.
മെഡിക്കൽ കോളജിന് വേണ്ടി കഴിഞ്ഞ സർക്കാർ കണ്ടെത്തിയ ഭൂമി ഉപേക്ഷിച്ച് പുതിയ ഭൂമി തെരഞ്ഞെടുത്തത് വിവാദത്തിന് വഴിവെച്ചിരുന്നു.