വയനാട്: ഉത്തരവാദിത്ത ടൂറിസത്തിനാണ് സർക്കാർ മുന്‍ഗണന നൽകുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 'സ്പ്ലാഷ് 2019' മഴ മഹോത്സവത്തിന്‍റെ ഭാഗമായി വൈത്തിരിയിൽ നടക്കുന്ന ബി ടു ബി മീറ്റിൽ ടൂറിസം സംരംഭകരുടെ സ്റ്റാളുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലബാർ ടൂറിസം പദ്ധതിക്കായി 600 കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവെച്ചിട്ടുള്ളത്. വയനാട് ഉൾപ്പടെയുള്ള ജില്ലകളിലേക്ക് കൂടുതൽ ആഭ്യന്തര വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം മേഖലയിൽ കൂടുതൽ വരുമാനമുണ്ടാക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്.
സര്‍ക്കാര്‍ മുന്‍ഗണന ഉത്തരവാദിത്ത ടൂറിസത്തിന്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
"ഗ്രാമീണ ജനതയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പുതിയ പദ്ധതികൾ"
കടകംപള്ളി സുരേന്ദ്രന്‍
ഉത്തരവാദിത്ത ടൂറിസം പദ്ധതി കൂടുതൽ ജനകീയമാക്കുമെന്നും ഗ്രാമീണ ജനതയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ നദികളെ ബന്ധിപ്പിച്ചുള്ള നോർത്ത് മലബാർ റിവർ ടൂറിസം പദ്ധതിക്കും സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ടൂറിസം ഡയറക്‌ടർ ബാലകിരൺ, ഉത്തരവാദിത്ത ടൂറിസം മിഷൻ സ്റ്റേറ്റ് കോര്‍ഡിനേറ്റർ കെ രൂപേഷ് കുമാർ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.