കേരളം

kerala

ETV Bharat / state

വയനാട്ടിലെ കാപ്പി കർഷകർക്ക് 'ബ്രാൻഡ'ഡ് രൂപരേഖ - വയനാട്ടിൽ കാപ്പിയുടെ ഉൽപാദനം ഇരട്ടിയാക്കാൻ സർക്കാർ രൂപരേഖ

ധനകാര്യമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്ന ശില്‌പശാലയിൽ, കാപ്പി ഉൽപാദന വർധനവിനും വയനാട് കാർബൺ ന്യൂട്രൽ ജില്ലയാക്കുന്നതിനുമുള്ള പദ്ധതിയുൾപ്പെടുത്തിയിട്ടുണ്ട്.

വയനാട്ടിൽ കാപ്പിയുടെ ഉൽപാദനം ഇരട്ടിയാക്കാൻ സർക്കാർ രൂപരേഖ

By

Published : Sep 14, 2019, 10:22 PM IST

വയനാട്: വയനാട്ടിൽ കാപ്പിയുടെ ഉൽപാദനം ഇരട്ടിയാക്കാൻ സർക്കാർ രൂപരേഖ തയ്യാറാക്കുന്നു. കാപ്പി കർഷകരുടെ വരുമാനം കൂട്ടാൻ 'മലബാർ കാപ്പി' എന്ന പേരിൽ വയനാട്ടിലെ കാപ്പി, ബ്രാൻഡ് ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

വയനാട്ടിൽ കാപ്പിയുടെ ഉൽപാദനം ഇരട്ടിയാക്കാൻ സർക്കാർ രൂപരേഖ
വിദഗ്‌ധരുടെയും കർഷകരുടെയും അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമാണ് രൂപരേഖ തയ്യാറാക്കുന്നത്. ഇതിന് എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷന്‍റെ സഹായത്തോടെ രണ്ടുദിവസത്തെ ശിൽപശാല സംഘടിപ്പിച്ചിട്ടുണ്ട്. വയനാട്, കാർബൺ ന്യൂട്രൽ ജില്ലയാക്കുന്നതിനുള്ള പദ്ധതിയും ശില്‌പശാലയിൽ ആസൂത്രണം ചെയ്യുന്നുണ്ട്. അടുത്ത ദിവസം തുടങ്ങുന്ന ശില്‌പശാല മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.വയനാടൻ കാപ്പി ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാനുള്ള കർമ്മ പദ്ധതിയും ശില്‌പശാലയിലൂടെ ആവിഷ്‌കരിക്കും.

ABOUT THE AUTHOR

...view details