കൽപ്പറ്റ: വയനാട്ടിൽ വനമേഖലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതി താളം തെറ്റുന്നു. പദ്ധതിയിൽ പങ്കാളികളായ വാഹന ഉടമകൾക്ക് വാടക നൽകാത്തതാണ് കാരണം.
ഗോത്രസാരഥി പദ്ധതി അവതാളത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ഗോത്രസാരഥി. കരാർ ഏറ്റെടുത്ത സ്വകാര്യ വാഹനങ്ങളിലാണ് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചു വീട്ടിലെത്തിക്കുന്നതും. എന്നാൽ ഇക്കൊല്ലം അധ്യയനവർഷം തുടങ്ങി മൂന്നു മാസമായിട്ടും വാടക ഇനത്തിൽ പണം ലഭിച്ചിട്ടില്ലെന്ന് വാഹന ഉടമകൾ പറയുന്നു. പണം കിട്ടാൻ ഇനിയും വൈകിയാൽ ഓട്ടം നിർത്താനുള്ള തീരുമാനത്തിലാണ് വാഹന ഉടമകൾ.