കേരളം

kerala

ETV Bharat / state

വയനാട്ടിലെ എൻ.ജി.ഒകളെ അന്വേഷിക്കണമെന്ന് ഗോത്ര - gothra

എന്‍.ജി.ഒകളുടെ മറവില്‍ ആദിവാസികളുടെ പേര് പറഞ്ഞ് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഫണ്ടുകള്‍ കൈപ്പറ്റികൊണ്ട് വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ജില്ലയില്‍ നടക്കുന്നുണ്ട് എന്ന് ഗോത്ര ചെയർമാൻ ആരോപിച്ചു

വയനാട്  ആദിവാസി എന്‍ജിഒകൾ  ആദിവാസി സംഘടന ഗോത്ര  gothra  NGOs in tribal areas
ആദിവാസി മേഖലകളിലെ എന്‍.ജി.ഒകളെകുറിച്ച് അന്വേഷണം ആവിശ്യപ്പെട്ട് ഗോത്ര

By

Published : Nov 11, 2020, 7:38 PM IST

വയനാട്: കേരളത്തിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സിനും പരാതി നല്‍കാനൊരുങ്ങി വയനാട്ടിലെ ആദിവാസി സംഘടനയായ ഗോത്ര.

ആദിവാസി മേഖലകളിലെ എന്‍.ജി.ഒകളെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഗോത്ര

എന്‍.ജി.ഒകളുടെ മറവില്‍ ആദിവാസികളുടെ പേര് പറഞ്ഞ് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഫണ്ടുകള്‍ കൈപ്പറ്റികൊണ്ട് വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ജില്ലയില്‍ നടക്കുന്നുണ്ട് എന്ന് ഗോത്ര ചെയർമാൻ ബിജു കാക്കത്തോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം നടത്തുമ്പോള്‍ പട്ടിക വര്‍ഗ വിഭാഗങ്ങളെ പ്രധാനമായും പണിയ, കുറിച്യ സമുദായങ്ങളെ പരിഗണിക്കുന്നില്ല എന്നും കക്കത്തോട് ആരോപിച്ചു. സമുദായത്തെ അധികാരത്തില്‍ പങ്കാളികളാക്കിയാല്‍ മാത്രമേ വികസനം ഉറപ്പാക്കാന്‍ സാധിക്കൂ എന്നും ഗോത്ര ഭാരവാഹികൾ കൽപ്പറ്റയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details