വയനാട്:മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ 24 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. വാഹന പരിശോധനക്കിടെയാണ് സ്വർണ്ണം പിടികൂടിയത്. സംഭവത്തിൽ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്ന മഹാരാഷ്ട്ര കോലാപ്പൂർ കാർവീർ താലൂക്ക് സ്വദേശി അർജുൻ മാണിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് രേഖകളില്ലാത്ത 621.31 ഗ്രാം (77.663 പവൻ) സ്വർണ ആഭരണങ്ങളാണ് പിടികൂടിയത്.
മുത്തങ്ങയിൽ 24 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി - crime news updates
കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്ന മഹാരാഷ്ട്ര കോലാപ്പൂർ കാർവീർ താലൂക്ക് സ്വദേശി അർജുൻ മാണിക്കിനെയാണ് അറസ്റ്റ് ചെയ്തത്.

മുത്തങ്ങയിൽ 24 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന വഴിയാണ് സ്വർണ്ണം പിടികൂടിയത്. സ്വർണ്ണം വയനാട് ജിഎസ്ടി ഇന്റലിജന്റ്‌സ് വിഭാഗത്തിന് കൈമാറി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു റ്റിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.