വയനാട്ടില്‍ കഞ്ചാവുമായി അഞ്ച് പേർ അറസ്റ്റില്‍ - വൈത്തിരി വാർത്തകൾ
രണ്ട് കാറുകളിലായി കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവാണ് പിടികൂടിയത്
![വയനാട്ടില്‍ കഞ്ചാവുമായി അഞ്ച് പേർ അറസ്റ്റില്‍ ganja wayanad വയനാട് കഞ്ചാവ് wayanad arrest വയനാട് അറസ്റ്റ് വൈത്തിരി വാർത്തകൾ vythiri news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9116224-thumbnail-3x2-arrest1.jpg)
വൈത്തിരിയില്‍ കഞ്ചാവുമായി അഞ്ച് പേർ അറസ്റ്റില്‍
വയനാട്: വൈത്തിരിയില്‍ വീണ്ടും കഞ്ചാവ് വേട്ട. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രഹസ്യ വിവരത്തെ തുടർന്ന് വൈത്തിരി പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് കാറുകളിലായി നാല് കിലോ കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്. കാറിലുണ്ടായിരുന്ന അടിവാരം സ്വദേശികളായ സിറാജ്(30), റൂഫ്‌സല്‍(22), സുല്‍ത്താൻ(20), മുഹമ്മദ് ഇർഫാൻ(22), സുബീർ(23) എന്നിവരെ അറസ്റ്റ് ചെയ്തു.