കേരളം

kerala

ETV Bharat / state

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു: രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ 6 പേർ റിമാൻഡിൽ, 2 പേർ ഒളിവിൽ

വയനാട് വൈത്തിരിയിലാണ് തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്‌തത്. ജോലി വാഗ്‌ദാനം നൽകി കൂട്ടിക്കൊണ്ടുവന്നായിരുന്നു പീഡനം. സംഭവത്തിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ ആറ് പേരെ കോടതി റിമാൻഡ് ചെയ്‌തു.

gang rape case in wayanad  wayanad gang rape  gang rape wayanad  wayanad rape case  rape case kerala  കേരളത്തിൽ കൂട്ടബലാത്സംഗം  വയനാട്ടിൽ കൂട്ടബലാത്സംഗം  കൂട്ടബലാത്സംഗം വയനാട്  യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി  വൈത്തിരിയിൽ തമിഴ്‌നാട് സ്വദേശിനിയെ പീഡിപ്പിച്ചു  പീഡനക്കേസ് കേരളം  വയനാട് പീഡനം  വൈത്തിരി പീഡനം  ജോലി വാഗ്‌ദാനം നൽകി പീഡനം  gang rape kerala  പീഡിപ്പിച്ചതായി പരാതി  ജോലി വാഗ്‌ദാനം നൽകി പീഡനം  കൽപ്പറ്റ ഡിവൈഎസ്‌പി ജേക്കബ്  വൈത്തിരി  വയനാട് വൈത്തിരി  കൂട്ടബലാത്സംഗം  തമിഴ്‌നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്‌തു
യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി: രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ ആറ് പേർ റിമാൻഡിൽ, രണ്ട് പേർ ഒളിവിൽ

By

Published : Oct 9, 2022, 7:39 AM IST

വയനാട്:വൈത്തിരിയിൽ തമിഴ്‌നാട് സ്വദേശിനിയെ ഫ്ലാറ്റിലും, ഹോം സ്റ്റേയിലും വച്ച് പീഡിപ്പിച്ച സംഭവത്തിൽ ഇടനിലക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേരെ കോടതി റിമാൻഡ് ചെയ്‌തു. യുവതിയെ ഹോം സ്റ്റേയിൽ വെച്ച് പീഡിപ്പിച്ച പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് (33), ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ച വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42), പീഡനത്തിന് ഒത്താശ ചെയ്‌ത തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ (33), തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുൽ ജമാൽ (27) എന്നിവരാണ് റിമാൻഡിലായത്.

ജോലി വാഗ്‌ദാനം നൽകി കൂട്ടിക്കൊണ്ടുവന്ന യുവതിയെ പ്രതികളായ സത്രീകളുടെ ഒത്താശയോടെ ഫ്ലാറ്റിലെ മുറിയിലും, പിന്നീട് ഹോം സ്റ്റേയിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൽപ്പറ്റ ഡിവൈഎസ്‌പി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

Also read: ജാര്‍ഖണ്ഡില്‍ പീഡനത്തിന് ഇരയായ ആദിവാസി സ്ത്രീ ഗുരുതരാവസ്ഥയില്‍; ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍

ABOUT THE AUTHOR

...view details