വയനാട്: വിസ തട്ടിപ്പ് കേസ് പ്രതിയുടെ വാടകവീട്ടില്‍ നിന്നു സാധനങ്ങള്‍ മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കട്ടപ്പന സ്വദേശി അന്നമ്മ ജോര്‍ജിന്‍റെ നീക്കമാണ് നാട്ടുകാരുടെ ഇടപെടല്‍ മൂലം പരാജയപ്പെട്ടത്.
തട്ടിപ്പ് കേസ് പ്രതി വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റാന്‍ ശ്രമിച്ചു; നാട്ടുകാര്‍ തടഞ്ഞു - വിസ തട്ടിപ്പ് കേസ് പ്രതി
കട്ടപ്പന സ്വദേശി അന്നമ്മ ജോര്‍ജിന്‍റ് വാടകവീട്ടില്‍ നിന്നു സാധനങ്ങള്‍ മാറ്റാനുള്ള നീക്കമാണ് തടഞ്ഞത്. ഉച്ചയോടെ വാടകവീട്ടിലെത്തിയ സംഘം സാധനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുകയായിരുന്നു
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 66 പേരില്‍ നിന്നായി മൂന്നരക്കോടിയോളം രൂപ കബളിപ്പിച്ച കേസിലെ പ്രതിയാണ് അന്നമ്മ ജോർജ്. വിവരമറിഞ്ഞ് നാട്ടുകാരും കബളിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ഥികളും സ്ഥലത്തെത്തിയിരുന്നു. തട്ടിപ്പിനിരയായവര്‍ നല്‍കിയ കേസില്‍ അന്നമ്മയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് അന്നമ്മ ജോര്‍ജിന്‍റ് വാടകവീട്ടില്‍ നിന്നു സാധനങ്ങള്‍ മാറ്റാനുള്ള നീക്കമുണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ അന്നമ്മയുടെ മകളുടെ പാഠപുസ്തകങ്ങളും വസ്ത്രങ്ങളും എടുക്കാന്‍ ധാരണയായി. തുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ എടുത്ത് സംഘം മടങ്ങുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ അന്നമ്മ ജോര്‍ജിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.