വയനാട്: വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഫോറസ്റ്റ് വാച്ചർ മരിച്ചു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായ നെടുംതന കോളനിയിലെ മാധവൻ (53) ആണ് മരിച്ചത്. കഴിഞ്ഞ 28നാണ് കൊവിഡ് രോഗബാധയെ തുടർന്ന് മാധവനെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ കടുത്ത ശ്വാസതടസം ഉണ്ടാകുകയും മരിക്കുകയുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സുമ, മായ. മരുമകൻ: രാജേഷ്
വയനാട്ടിൽ കൊവിഡ് ബാധിച്ച് ഫോറസ്റ്റ് വാച്ചർ മരിച്ചു - Forest Watcher
കൊവിഡ് ചികിത്സയിലിരിക്കെ കടുത്ത ശ്വാസതടസം ഉണ്ടാകുകയും തുടർന്ന് മരിക്കുകയുമായിരുന്നു.
വയനാട്ടിൽ കൊവിഡ് ബാധിച്ച് ഫോറസ്റ്റ് വാച്ചർ മരിച്ചു