വൈത്തിരി താലൂക്കില്‍ പ്രളയ ധനസഹായ വിതരണം പൂർത്തിയായില്ല - വൈത്തിരി താലൂക്കിൽ പ്രളയ ധനസഹായ വിതരണം പൂർത്തിയായില്ല
ഇതിൽ 4560 കുടുംബങ്ങൾക്ക് ധനസഹായം കിട്ടി. എന്നാല്‍ റേഷൻകാർഡ് ഇല്ലാത്തവരും അന്യസംസ്ഥാന തൊഴിലാളികളുമാണ് ധനസഹായം കിട്ടാത്തവരുടെ പട്ടികയിലുള്ളത്.

കല്‍പ്പറ്റ: ഉരുൾപൊട്ടലുണ്ടായ പുത്തുമലയിലെ വൈത്തിരി താലൂക്കിൽ നിയമ കുരുക്കു കാരണം പ്രളയബാധിതർക്കുള്ള ഉള്ള അടിയന്തിര ധനസഹായ വിതരണം വൈകുന്നു. 434 കുടുംബങ്ങൾക്കാണ് സഹായം ഇനിയും ലഭിക്കാത്തത്. അടിയന്തിര ധനസഹായത്തിന് അർഹരായ 4994 കുടുംബങ്ങളാണ് വൈത്തിരി താലൂക്കിൽ ഉള്ളത്. ഇതിൽ 4560 കുടുംബങ്ങൾക്ക് ധനസഹായം കിട്ടി. എന്നാല്‍ റേഷൻകാർഡ് ഇല്ലാത്തവരും അന്യസംസ്ഥാന തൊഴിലാളികളുമാണ് ധനസഹായം കിട്ടാത്തവരുടെ പട്ടികയിലുള്ളത്. താലൂക്കിൽ വീട് പൂർണമായും തകർന്നവർക്കുള്ള നഷ്ടപരിഹാരം ഇതുവരെ നൽകി തുടങ്ങിയിട്ടില്ല. 600 വീടുകളാണ് ഇത്തവണത്തെ പ്രളയത്തിൽ പൂർണമായും തകർന്നതെന്നാണ് പ്രാഥമിക വിവരം. ഇതിന്‍റെ കണക്കെടുപ്പ് ഒരാഴ്ചയ്ക്കകം പൂർത്തിയായേക്കും.