വയനാട്:അത്യാവശ്യങ്ങള്‍ക്കല്ലാതെ വയനാട്ടില്‍ പ്രവേശിക്കാന്‍ അയല്‍ ജില്ലക്കാരെ വിലക്കിയതായി ജില്ലാ കലക്ടര്‍. ജില്ലയില്‍ കൊവിഡ്-19 പടരുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായാണിത്. വയനാട്ടിലേക്കുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തി. മറ്റു ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന പാതകളായ ലക്കിടി, പേര്യ, നിരവിൽപുഴ, ബോയ്സ് ടൗൺ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.
അയല്‍ ജില്ലക്കാര്‍ വയനാട്ടില്‍ പ്രവേശിക്കുന്നത് വിലക്കി - ലക്കിടി
അത്യാവശ്യങ്ങള്‍ക്കല്ലാതെ ജില്ലയില്‍ പ്രവേശിക്കരുത്. കൊവിഡ് 19 നിയന്ത്രണത്തിന്‍റെ ഭാഗമായാണ് നിയന്ത്രണമെന്ന് കലക്ടർ അറിയിച്ചു

വയനാട്ടിലേക്ക് അഞ്ച് ജില്ലക്കാര്‍ക്ക് യാത്രാ നിയന്ത്രണം
ഇവിടങ്ങളില്‍ പൊലീസും ആരോഗ്യ വകുപ്പും നിരീക്ഷണം ശക്തമാക്കും. പ്രത്യേക സംഘത്തെ നിേയാഗിക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ടിനും, ഡി.എം.ഒക്കുമാണ് കലക്ടർ നിർദ്ദേശം നൽകിയത്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ജില്ലയിലേക്ക് വരുന്നവരെ തിരിച്ചയക്കാനാണ് ഉത്തരവ്. യാത്രക്കാരെ പരിശാധിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കാനാണ് നിര്‍ദ്ദേശം. ഇവര്‍ അതിര്‍ത്തികളിലെത്തുന്ന യാത്രാക്കാരെ തിരിച്ചയക്കും.