കേരളം

kerala

ETV Bharat / state

ആർ.സി.ഇ.പി കരാറിനെതിരെ പ്രതിഷേധവുമായി കർഷകർ - ആർസിഇപി കരാറിനെതിരെ കർഷകർ

രാഷ്ട്രീയ കിസാൻ മഹാസംഘ് അഖിലേന്ത്യാ ജനറൽ കൺവീനർ ശിവകുമാർ കാക്കാജി മാർച്ച് ഉദ്ഘാടനം ചെയ്യും

ആർസിഇപി കരാറിനെതിരെ പ്രതിഷേധവുമായി കർഷകർ

By

Published : Nov 1, 2019, 11:06 AM IST

വയനാട്: മേഖല സമഗ്ര സാമ്പത്തിക കരാർ (ആർ.സി.ഇ.പി) റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കർഷകർ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. സ്വതന്ത്ര കർഷക സംഘടനകളുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം നടത്തുന്നത്. നാൽപ്പതോളം സംഘടനകൾ പ്രതിഷേധ മാർച്ചിൽ പങ്കാളികളാകും. രാഷ്ട്രീയ കിസാൻ മഹാസംഘ് അഖിലേന്ത്യാ ജനറൽ കൺവീനർ ശിവകുമാർ കാക്കാജി മാർച്ച് ഉദ്ഘാടനം ചെയ്യും.

കർണാടകത്തിലെ കർഷക നേതാവ് ബസവരാജ് പാട്ടീൽ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തും. ആയിരത്തോളം കർഷകർ മാർച്ചില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ചർച്ചകളോ, കൂടിയാലോചനകളോ ഇല്ലാതെയാണ് കേന്ദ്ര സർക്കാർ കരാറുമായി മുന്നോട്ടു പോകുന്നതെന്നും രാജ്യത്തെ ക്ഷീര, കാർഷിക മേഖലകളെയും ചെറുകിട കച്ചവടക്കാരെയും കരാർ പൂർണ്ണമായും തകർക്കുമെന്നാണ് കർഷകരുടെ വിമർശനം.

ABOUT THE AUTHOR

...view details