കേരളം

kerala

ETV Bharat / state

പ്രളയ ദുരിതാശ്വാസ സാധനങ്ങൾ നശിക്കുന്നതായി പരാതി - മേപ്പാടി ഗ്രാമപഞ്ചായത്ത്

മേപ്പാടിയിൽ പഴയ ഗവണ്‍മെന്‍റ് പോളിടെക്‌നിക് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന, പ്രളയ ബാധിതര്‍ക്ക് നല്‍കേണ്ട സാധനങ്ങളാണ് നശിക്കുന്നതായി ആരോപണം. കട്ടിൽ, കിടക്ക, പായ, ആട്ട, അരി തുടങ്ങിയവയാണ് ഉപയോഗശൂന്യമായി മാറുന്നത്

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിച്ച സാധനങ്ങൾ വിതരണം ചെയ്യാതെ നശിക്കുന്നതായി പരാതി

By

Published : Nov 1, 2019, 9:45 PM IST

വയനാട്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ എത്തിച്ച സാധനങ്ങൾ വിതരണം ചെയ്യാതെ നശിക്കുന്നതായി ആരോപണം. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിനെതിരെ കോൺഗ്രസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മേപ്പാടിയിൽ പഴയ ഗവണ്‍മെന്‍റ് പോളിടെക്‌നിക് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ നശിക്കുന്നതായാണ് ആരോപണം.

കട്ടിൽ, കിടക്ക, പായ, ആട്ട, അരി തുടങ്ങിയവയാണ് ഉപയോഗശൂന്യമായി മാറുന്നത്. എന്നാൽ ചില സംഘടനകൾ എത്തിച്ച സാധനങ്ങൾ പഞ്ചായത്ത് ഓഫീസിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതുകൊണ്ടാണ് പോളിടെക്‌നിക് കെട്ടിടത്തിൽ വെച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. വാടക വീടുകളിൽ താമസിക്കുന്ന ദുരിതബാധിതർ പുതിയ വീടുകളിലേക്ക് മാറുമ്പോൾ നൽകാനാണ് സാധനങ്ങൾ സൂക്ഷിച്ചതെന്നും സംഘടനകൾ തന്നെയായിരിക്കും അത് വിതരണം ചെയ്യുകയെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details