ഫേസ്‌ബുക്കിലൂടെ അപമാനിച്ചതായി പരാതി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് - Facebook insult case against police officer
ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്.
![ഫേസ്‌ബുക്കിലൂടെ അപമാനിച്ചതായി പരാതി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് ഫേസ്‌ബുക്കിലൂടെ അപമാനിച്ചതായി പരാതി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് ഫേസ്‌ബുക്ക് ഫേസ്‌ബുക്ക് അപമാനം ഫേസ്‌ബുക്ക് അപമാനം പൊലീസ് കേസ് ഫേസ്‌ബുക്ക് പൊലീസ് Complaint of insult through Facebook case against police Facebook insult Facebook insult case against police officer Facebook insult wayanad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10893302-thumbnail-3x2-wynd.jpg)
ഫേസ്‌ബുക്കിലൂടെ അപമാനിച്ചതായി പരാതി; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
വയനാട്: ഫേസ്‌ബുക്കിലൂടെ സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. തിരുനെല്ലി പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐയും തിരുവനന്തപുരം സ്വദേശിയുമായ അനിൽ കുമാറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. നെയ്യാറ്റിൻകര സ്വദേശി ശ്രീജയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഫേസ്‌ബുക്കിലൂടെ അശ്ലീലം പറഞ്ഞെന്നും ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് പരാതി.