വയനാട്:എടക്കൽ ഗുഹയുടെ നിലവിലെ അവസ്ഥ പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗുഹയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പഠിക്കണമെന്നും, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് വാഹകശേഷി നിർവഹിക്കണമെന്നും ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുരാവസ്തു, ചരിത്രം, ഭൂഗർഭശാസ്ത്രം, സംരക്ഷണം, റോക്ക് മെക്കാനിക്സ് എന്നീ മേഖലകളിലെ വിദഗ്ധർ അടങ്ങുന്ന സമിതിയെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്.
എടക്കൽ ഗുഹ: പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു - ചരിത്രം
ഗുഹയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പഠിക്കണമെന്നും, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് വാഹകശേഷി നിർവഹിക്കണമെന്നും ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചരിത്രകാരൻ എംആർ രാഘവ വാര്യരാണ് സമിതി അധ്യക്ഷൻ. കഴിഞ്ഞവർഷം മഴക്കാലത്ത് എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയുടെ ചെരിവിൽ ഭൂമി പിളരുകയും അടർന്നു മാറുകയും ചെയ്തിരുന്നു. ഗുഹ സ്ഥിതിചെയ്യുന്ന 20 സെന്‍റ് സ്ഥലം മാത്രമാണ് സംസ്ഥാന പുരാവസ്തുവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. മറ്റിടങ്ങളിൽ ഗുഹക്ക് ഭീഷണിയാകുന്ന പല പ്രവർത്തനങ്ങളും നടക്കുന്നതായി വയനാട് പ്രകൃതി സംരക്ഷണസമിതി ആരോപിക്കുന്നു. 600 ബിസി വരെ പഴക്കമുള്ള ശിലാലിഖിതങ്ങളാണ് എടക്കൽ ഗുഹയിലുള്ളത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഗുഹയിലേക്ക് ഇപ്പോൾ സന്ദർശകർക്ക് പ്രവേശനമില്ല.