സുൽത്താൻ ബത്തേരി:ബത്തേരിക്കടുത്ത് പാടിച്ചിറയിൽ മൂന്നു ലിറ്റർ ചാരായവും 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്‍റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ബത്തേരി താലൂക്കിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
കൂടുതല്‍ വായനയ്ക്ക്:പി.കെ ജയലക്ഷ്‌മിയുടെ തോല്‍വി; വയനാട് കോണ്‍ഗ്രസില്‍ കൂട്ടരാജി
കേസിലെ പ്രതിയായ കളത്തിൽ വീട്ടിൽ വിനോദ് ഓടി രക്ഷപെട്ടു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വീടിന് പുറകുവശം സ്ഥിതി ചെയ്യുന്ന താൽകാലിക വിറകുപുരക്ക് സമീപത്ത് വെച്ചാണ് ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.
ലോക്ക്ഡൗണില്‍ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും അടച്ച പശ്ചാത്തലത്തില്‍ വാറ്റ് നിര്‍മ്മാണം വ്യാപകമായിരിക്കുകയാണ്. ഇതിനെതിരായി എക്സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.