കേരളം

kerala

ETV Bharat / state

മുത്തങ്ങയിൽ വീണ്ടും മയക്കുമരുന്ന് വേട്ട - muthanga

ഒരാഴ്‌ച മുൻപും മുത്തങ്ങയിൽ വച്ചു തന്നെ എക്സൈസ് ലഹരി ഗുളികകൾ പിടികൂടിയിരുന്നു

മുത്തങ്ങയിൽ വീണ്ടും മയക്കുമരുന്ന് വേട്ട

By

Published : Jul 17, 2019, 12:36 PM IST

വയനാട്:മുത്തങ്ങ ചെക്ക്പോസ്റ്റിൽ നിന്നും വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തു. ആയിരത്തി മുന്നൂറോളം ലഹരി ഗുളികകളാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തു. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകൾ പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ബർജീസ് ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഒരാഴ്‌ച മുൻപും മുത്തങ്ങയിൽ വച്ചു തന്നെ എക്സൈസ് ലഹരി ഗുളികകൾ പിടികൂടിയിരുന്നു.

ABOUT THE AUTHOR

...view details