വയനാട്ടില്‍ 650 ലിറ്റർ വാഷ് പിടികൂടി - ക്രൈം ന്യൂസ്
സുൽത്താൻ ബത്തേരിയിലെ വാകേരിയിൽ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടിയത്.

വയനാട്ടില്‍ 650 ലിറ്റർ വാഷ് പിടികൂടി
വയനാട്:സുൽത്താൻ ബത്തേരിയിൽ 650 ലിറ്റർ വാഷ് പിടികൂടി. ഇരുളത്തിനടുത്ത് വാകേരിയിൽ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടിയത്. ക്രിസ്മസ്, പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി സുൽത്താൻ ബത്തേരി റേഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വാഷ് കണ്ടെടുത്ത സ്ഥലത്തു വച്ചു തന്നെ നശിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം നടത്തുകയാണെന്ന് എക്സൈസ് സംഘം പറഞ്ഞു.