വയനാട്: മാനന്തവാടിയിൽ നിന്ന് 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എക്‌സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. വാളാട് വട്ടോളി പാലമൂട്ടിൽ രാമചന്ദ്രൻ എന്നയാളുടെ തൊഴുത്തിനോട് ചേർന്ന ഷെഡിൽ നിന്നാണ് 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പൊലീസ് രാമചന്ദ്രനെ പ്രതിയാക്കി അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തു.
വയനാട് വ്യാപക വ്യാജമദ്യ റെയ്‌ഡ് - വ്യാജമദ്യ നിർമ്മാണം
താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എക്‌സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

വയനാടിൽ വ്യാപക വ്യാജമദ്യ റെയ്‌ഡ്; മാനന്തവാടിയിൽ നിന്ന് 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
വയനാട് വ്യാപക വ്യാജമദ്യ റെയ്‌ഡ്; മാനന്തവാടിയിൽ നിന്ന് 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
അതേസമയം പേരിയ വില്ലേജിലെ തൂത്തായിക്കുന്ന് വന മേഖലയിൽ നടത്തിയ പരിശോധനയിൽ ജാറിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കൊവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി മദ്യശാലകൾ അടച്ച സാഹചര്യത്തിലാണ് വ്യാജമദ്യ നിർമ്മാണം തടയാൻ എക്‌സൈസ് പരിശോധന കൂടുതൽ കർശനമാക്കിയത്.