വയനാട്ടിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി - wayanad
വ്യാജ വാറ്റുകേന്ദ്രങ്ങളില്‍ എക്‌സൈസ്, പൊലീസ്, വനം, റവന്യു വിഭാഗങ്ങളുടെ സംയുക്ത റെയ്‌ഡുകൾ നടത്തുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.
വയനാട് : ക്രിസ്‌മസ്- പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടിൽ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. ജനുവരി അഞ്ച് വരെയാണ് സ്പെഷ്യൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡ്രൈവ് നടക്കുക. ഇതിന്‍റെ ഭാഗമായി അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചെക് പോസ്റ്റ് ഇല്ലാത്ത ഇടങ്ങളിൽ പ്രത്യേക വാഹന പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജവാറ്റുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എക്‌സൈസ് ഇന്‍റലിജന്‍സിനു പുറമേ എന്‍ഫോഴ്‌സ്മെന്‍റ് വിഭാഗവും ശേഖരിക്കും. വ്യാജ വാറ്റുകേന്ദ്രങ്ങളില്‍ എക്‌സൈസ്, പൊലീസ്, വനം, റവന്യു വിഭാഗങ്ങളുടെ സംയുക്ത റെയ്‌ഡുകൾ നടത്തുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.