വയനാട്: മുത്തങ്ങയിൽ വീണ്ടും ലഹരി വസ്‌തുക്കള്‍ പിടികൂടി. 22 ചാക്കുകളിലായി 50 ലക്ഷം രൂപ വില വരുന്ന 315.15 കിലോഗ്രാം പാൻ ഉല്‍പന്നങ്ങളാണ് രാവിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റിലായി. പാലക്കാട് അട്ടശ്ശേരി സ്വദേശി സുജിത്ത്, എറണാകുളം ഓച്ചം തുരുത്ത് സ്വദേശി സണ്ണി എന്നിവരാണ് അറസ്റ്റിലായത്.
മുത്തങ്ങയില്‍ 50 ലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി - pan masala wayanad
രാവിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 22 ചാക്കുകളിലായി 315.15 കിലോഗ്രാം പാൻ ഉല്‍പന്നങ്ങളാണ് പിടിയിലായത്.
മുത്തങ്ങയില്‍ 50 ലക്ഷം രൂപയുടെ പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി
കർണാടകയില്‍ നിന്നും വന്ന ലോറിയിൽ എപിഎല്‍ പാർസലിന്‍റെ കൂടെയാണ് പാന്‍ ഉല്‍പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. തുടർ നടപടികൾക്കായി തൊണ്ടിമുതലും വാഹനവും സുൽത്താൻ ബത്തേരി പൊലീസിന് കൈമാറി.