വയനാട്:സുൽത്താൻ ബത്തേരിക്കടുത്ത് ബീനാച്ചിയിൽ എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ വാറ്റുകേന്ദ്രം കണ്ടെത്തി. ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിൽ 600 ലിറ്റർ വാഷും 12 ലിറ്റർ ചാരായവും പിടിച്ചെടുത്തു നശിപ്പിച്ചു. ബീനാച്ചി കാപ്പിത്തോട്ടത്തിൽ അര കിലോമീറ്റർ ഉള്ളിലായി നടത്തിയ തിരച്ചിലിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. വാറ്റുപകരണങ്ങളും കണ്ടെടുത്തു. പന്ത്രണ്ട് പാത്രങ്ങളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.
വാറ്റുകേന്ദ്രത്തിൽ റെയ്‌ഡ്; 12 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി - excise found illegal toddy shop in wayanad
സുൽത്താൻ ബത്തേരിക്കടുത്തുള്ള കാപ്പിത്തോട്ടത്തിനുള്ളിലാണ് വാറ്റുകേന്ദ്രം. കണ്ടെത്തിയത്.
വയനാട്ടിൽ വാറ്റുകേന്ദ്രത്തിൽ നിന്ന് വാഷും ചാരായവും കണ്ടെത്തി
സംഭവത്തിൽ എക്സൈസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
Last Updated : Sep 9, 2019, 4:53 PM IST