വയനാട്:വയനാട്ടിലെ ബാവലി ചെക്പോസ്റ്റിൽ നിന്ന് 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ചെറുപുഴ സ്വദേശികളായ ഷിഹാബ് (27), സഹായി നീരജ് (23) എന്നിവരെ കസ്റ്റഡിയിൽ എടുത്തു.
ബാവലി ചെക്പോസ്റ്റിൽ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി - Tobacco products seized
പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 20000 പാക്കറ്റ് ഹാൻസും പുകയില ഉൽപ്പന്നങ്ങളുമാണ് പിടികൂടിയത്.
ബാവലി ചെക്പോസ്റ്റിൽ നിന്ന് 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി
വയനാട് എക്സൈസ് ഇന്‍റലിജൻസും ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്നാണ് മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 20000 പാക്കറ്റ് ഹാൻസും പുകയില ഉൽപ്പന്നങ്ങളും പിടികൂടിയത്. മൈസൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു പിടിച്ചെടുത്ത പുകയില ഉല്‍പന്നങ്ങൾ.
Last Updated : Sep 15, 2020, 2:18 PM IST