കേരളം

kerala

ETV Bharat / state

ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെ പകൽ യാത്രാ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ

വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ബന്ദിപ്പൂരിലൂടെയുള്ള ദേശീയപാതയിൽ പകൽ യാത്ര നിരോധിക്കരുത് എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെ പകൽ യാത്രാ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ

By

Published : Sep 4, 2019, 2:57 AM IST

വയനാട്: ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാതയിൽ പകൽ യാത്രാ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ. ബദൽ സംവിധാനം ഉണ്ടാകും വരെ രാത്രി യാത്രാ നിരോധനം തുടരണമെന്നും പരിസ്ഥിതിപ്രവർത്തകർ വയനാട്ടിൽ ആവശ്യപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ബന്ദിപ്പൂരിലൂടെയുള്ള ദേശീയപാതയിൽ പകൽ യാത്ര നിരോധിക്കരുത് എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. രാത്രിയാത്രാ നിരോധനം തുടരണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ കക്ഷി ചേർന്നിട്ടുണ്ട് ഈ സംഘടന . രാത്രി 9 മുതൽ രാവിലെ ആറ് വരെയാണ് നിലവിൽ യാത്രാ നിരോധനം ഉള്ളത്. കേസ് പരിഗണിക്കവേ കടുവാ സങ്കേതത്തിൽ പകലും യാത്ര നിരോധിക്കുന്നതിനെപറ്റി സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നു.

ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെ പകൽ യാത്രാ നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ

ABOUT THE AUTHOR

...view details