വയനാട്:മേപ്പാടിയില്‍ സ്വകാര്യ വ്യക്തികൾ വനഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിക്കുന്നതില്‍ പരാതിയുമായി പ്രദേശവാസികള്‍. സ്വകാര്യ വ്യക്തികള്‍ക്ക് വനം വകുപ്പ് ഒത്താശ ചെയ്യുകയാണെന്നും ആക്ഷേപം. മേപ്പാടി റേഞ്ചിൽ ബടേരി സെക്ഷനിലെ ജെണ്ടകൾ പൊളിച്ച് നീക്കി വേലി കെട്ടിയാണ് സ്വകാര്യ വ്യക്തികള്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്.
വൈത്തിരി താലൂക്കിലെ വാളത്തൂർ, കാടാശ്ശേരി പ്രദേശങ്ങളിലെ മൂവായിരം അടി ഉയരത്തിലുള്ള മലയുടെ ചെരിവില്‍ വനത്തോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയിലാണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആദിവാസികള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന കാട്ടുപാതയുള്‍പ്പെടെ ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യേറി കമ്പി വേലി കെട്ടിയിരുന്നു. സംഭവം വിവാദമായതോടെ വേലി പൊളിച്ച് നീക്കുകയും ചെയ്തു.