വയനാട്ടില്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയയാള്‍ മരിച്ചു - വയനാട്ടില്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയയാള്‍ മരിച്ചു
ഓഗസ്റ്റ് 24 മുതൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആന്‍റണി.
വയനാട്: എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒരാൾ മരിച്ചു. കാരക്കാമല സ്വദേശിയായ ആന്‍റണിയാണ്(46) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഓഗസ്റ്റ് 19-ന് പനിയും ശരീര വേദനയും തുടങ്ങുകയും 20ന് പൊരുന്നന്നൂർ സിഎച്ച്സി യിൽ കാണിക്കുകയും ചെയ്തു. പനി കുറയാത്തതിനാൽ വീണ്ടും സിഎച്ച്സി യിൽ എത്തുകയും അവിടെ നിന്ന് കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും നിര്‍ദേശിക്കുകയായിരുന്നു. ഓഗസ്റ്റ് 24 മുതൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആന്‍റണി.