ചരക്ക് ലോറിയിടിച്ച് കാട്ടാനയ്ക്ക് പരിക്ക് - injured
മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചത്
മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചത്
വയനാട്:വയനാട്ടിലെ മുത്തങ്ങയിൽ ചരക്ക് ലോറി ഇടിച്ച് കാട്ടാനയ്ക്ക് പരിക്ക്. കേരള രജിസ്ട്രേഷൻ ലോറിയാണ് ആനയെ ഇടിച്ചത്. ലോറി ചെക്ക്പോസ്റ്റിൽ വെച്ച് വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു.രാത്രി ഒമ്പത് മണിയോടെയാണ് മുത്തങ്ങക്കടുത്ത് പൊൻ കുഴിയിൽ പിടിയാനയെ ലോറി ഇടിച്ചത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചത്. ആനയ്ക്ക് ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുത്തങ്ങ വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.