കേരളം

kerala

ETV Bharat / state

വയനാട്ടിൽ പരിക്കേറ്റ കാട്ടാന ചെരിഞ്ഞത് ഹൃദയാഘാതത്തെ തുടർന്ന് - ചെരിഞ്ഞു

പൊട്ടിയ വാരിയെല്ല് ശ്വാസകോശത്തിൽ തറച്ച് ആന്തരിക രക്തസ്രാവമുണ്ടാവുകയും ഇതേതുടർന്ന് ആനയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്

Elephant death

By

Published : Jul 13, 2019, 1:43 PM IST

വയനാട്:മുത്തങ്ങയ്ക്കടുത്ത് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞത് ആന്തരിക രക്തസ്രാവവും, ഹൃദയാഘാതവും കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. ഇന്നലെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അപകടത്തിൽ ആനയുടെ വലതു തോളെല്ലും, വാരിയെല്ലും പൊട്ടിയിരുന്നു. പൊട്ടിയ വാരിയെല്ല് ശ്വാസകോശത്തിൽ തറച്ചാണ് ആന്തരിക രക്തസ്രാവമുണ്ടായത്. ഇതേതുടർന്നാണ് ആനക്ക് ഹൃദയാഘാതം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഹൃദയാഘാതം ഉണ്ടായതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡന്റെ ചുമതല വഹിക്കുന്ന എസിഎഫ് അജിത് കെ രാമൻ, അസി.വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ എന്നിവരുടെ മേൽനോട്ടത്തിൽ ഫോറസ്റ്റ് അസി. വെറ്ററിനറി സർജൻ ഡോ.അരുൺ സത്യനാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. പരിക്കേറ്റ പിടിയാനയെ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ബുധനാഴ്ച വനം വകുപ്പ് പ്രാഥമിക ചികിത്സ നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച വൈകിട്ട് ആന ചെരിയുകയായിരുന്നു.

ABOUT THE AUTHOR

...view details