വയനാട്:വയനാട്ടില്‍ ചരക്കു ലോറി ഇടിച്ചു ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങയിലെ ഉള്‍വനത്തില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് ആന ചരിഞ്ഞത്. ആനക്കൂട്ടം ചുറ്റും ഉള്ളതിനാൽ വനംവകുപ്പിന് തുടർ നടപടികൾ സ്വീകരിക്കാൻ ആയിട്ടില്ല . പോസ്റ്റുമോർട്ടം നാളെ നടത്തുമെന്ന് അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം ആനയുടെ മൃതദേഹം കാട്ടിൽ തന്നെ ഉപേക്ഷിക്കും .ചൊവ്വാഴ്ച രാത്രിയാണ് മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി മുത്തങ്ങക്കടുത്ത് പൊൻകുഴിയിൽ വച്ച് ആനയെ ഇടിച്ചത്. വനം വകുപ്പ് കഴിഞ്ഞ ദിവസം ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും സുഖപ്പെടാൻ ഉള്ള സാധ്യത 50 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വയനാട്ടില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു - കാട്ടാന ചരിഞ്ഞു
ഇരുപത്തിയഞ്ച് വയസോളം പ്രായമുള്ള ആനയുടെ വലത് തോളെല്ലിനും വാരിയെല്ലിനും പൊട്ടൽ ഉണ്ടായിരുന്നു .ചികിത്സയ്ക്കുശേഷം ആന തീറ്റ എടുക്കുന്നതായി വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ വ്യക്തമായിരുന്നു.
ഇരുപത്തിയഞ്ച് വയസോളം പ്രായമുള്ള ആനയുടെ വലത് തോളെല്ലിനും വാരിയെല്ലിനും പൊട്ടൽ ഉണ്ടായിരുന്നു .ചികിത്സയ്ക്കുശേഷം ആന തീറ്റ എടുക്കുന്നതായി വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ വ്യക്തമായിരുന്നു .എന്നാൽ ഇന്ന് ആനയുടെ ആരോഗ്യനില നില വഷളാവുകയും വൈകീട്ട് അഞ്ച് മണിയോടെ ചരിയുകയുമായിരുന്നു. നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിരുന്ന വനം വാച്ചർമാരാണ് വിവരം അറിയിച്ചത് .ആനയെ ഇടിച്ച ലോറി മുത്തങ്ങ ചെക്ക്പോസ്റ്റിൽ വച്ച് വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു .അറസ്റ്റ് ചെയ്ത ഡ്രൈവർ റിമാൻഡിലാണ്