വയനാട്:വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ യുവതിക്ക് ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കുണ്ടെന്നും തലയുടെ പിൻഭാഗത്തും ശരീരത്തിലും നിരവധി ചതവുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.
സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണം; ചവിട്ടേറ്റത് യുവതിയുടെ നെഞ്ചിൽ - സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണം
ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും തലയുടെ പിൻഭാഗത്തും ശരീരത്തിലും നിരവധി ചതവുകൾ ഉണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
സ്വകാര്യ റിസോർട്ടിൽ ആനയുടെ ആക്രമണം; ആനയുടെ ചവിട്ടേറ്റത് യുവതിയുടെ നെഞ്ചിൽ
കണ്ണൂർ സ്വദേശിനി ഷഹാനയാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. സംഭവം നടന്ന റെയിൻ ഫോറസ്റ്റ് റിസോർട്ട് പൂട്ടാൻ ജില്ലാ കലക്‌ടർ ഉത്തരവിട്ടിരുന്നു. സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് റിസോർട്ട് പൂട്ടാൻ കലക്‌ടർ ഉത്തരവിട്ടത്.
കൂടുതൽ വായനക്ക്: യുവതിയുടെ മരണം; റിസോർട്ട് പൂട്ടാൻ കലക്‌ടറുടെ ഉത്തരവ്