വയനാട്: മേപ്പാടി ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്‍റര്‍നെറ്റും ലഭ്യമാക്കണമെന്ന ആവശ്യവുമായി ബാലാവകാശ കമ്മീഷൻ. കോളനിയിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങളായ കെ. നസീർ, ബബിത ബൽരാജ് എന്നിവർ നേരിട്ട് കോളനിയിലെത്തി കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വിലയിരുത്തി.
ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്‍റര്‍നെറ്റും ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
മാതാപിതാക്കൾ അപകടത്തിൽ മരണപ്പെട്ട് അനാഥരായ രണ്ട് കുട്ടികളെ സര്‍ക്കാരിന്‍റെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ കമ്മീഷൻ
ഗോവിന്ദന്‍പാറ കോളനിയില്‍ വൈദ്യുതിയും ഇന്‍റര്‍നെറ്റും ലഭ്യമാക്കണം: ബാലാവകാശ കമ്മീഷൻ
Also Read: 'പി ജയരാജനുമായി കൂടിക്കാഴ്ച'; സുരേന്ദ്രന്‍റെ ആരോപണം ഉണ്ടയില്ലാവെടിയെന്ന് പ്രസീത
മാതാപിതാക്കൾ അപകടത്തിൽ മരണപ്പെട്ട് അനാഥരായ രണ്ട് കുട്ടികളെ സര്‍ക്കാരിന്‍റെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷൻ അംഗം ബബിത ബൽരാജ് പറഞ്ഞു. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങൾ അറിയിച്ചു.
Last Updated : Jun 10, 2021, 3:50 PM IST