വയനാട്:കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന എം വി ശ്രേയാംസ് കുമാറിന്‍റെ തോൽവിയിൽ സിപിഎമ്മിൽ നടപടി. ഏരിയാ കമ്മറ്റി അംഗം പി.സാജിതയെ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കി.
ശ്രേയാംസ് കുമാറിന്‍റെ തോൽവി: സിപിഎമ്മിൽ നടപടി - എം വി ശ്രേയാംസ് കുമാര്‍
കൽപ്പറ്റ ഏരിയ സെക്രട്ടറി എം.മധുവിന് താക്കീത് നല്‍കും
ശ്രേയാംസ് കുമാറിന്‍റെ തോൽവി: സിപിഎമ്മിൽ നടപടി
ലോക്കൽ സെക്രട്ടറി പി.കെ. അബുവിനെ നീക്കി. കൽപ്പറ്റ ഏരിയ സെക്രട്ടറി എം.മധുവിന് താക്കീത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാന കമ്മറ്റി അംഗം സി.കെ. ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായതായും കണ്ടെത്തലുണ്ട്.