വയനാട്: കൊട്ടിക്കലാശമില്ലാതെ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. ആൾക്കൂട്ടങ്ങളും ആരവങ്ങളും ഒഴിവാക്കിയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും പ്രചാരണം അവസാനിപ്പിച്ചത്. എന്നാൽ, ചിലയിടങ്ങളിൽ മുന്നണികൾ ഇതെല്ലാം തെറ്റിക്കുന്നതും കാണാമായിരുന്നു. പലയിടങ്ങളിലും ചെറിയതോതിൽ റോഡ് ഷോകൾ നടന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്; വയനാട്ടിലെ പരസ്യപ്രചാരണം അവസാനിച്ചു - വയനാട് തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യപ്രചരണം
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആൾക്കൂട്ടങ്ങൾക്കും ആരവങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു
തദ്ദേശ തെരഞ്ഞെടുപ്പ്; വയനാട്ടിലെ പരസ്യപ്രചരണം അവസാനിച്ചു
എല്ലാ പാർട്ടികളുടെയും സംസ്ഥാന നേതാക്കളുടെ സന്ദർശനവും പ്രചരണ പരിപാടികളും ഇന്നലെ അവസാനിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയും വീട് കയറിയുമുള്ള പ്രചരണം ആയിരുന്നു ഇത്തവണ കൂടുതലായും നടന്നത്. നാളെ നിശബ്‌ദ പ്രചാരണം കൂടി അവസാനിച്ചാൽ മറ്റന്നാൾ വോട്ടർമാർ പോളിങ് ബൂത്തിലേക്കെത്തും.