വയനാട്:സുൽത്താൻ ബത്തേരിയിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണത്തെ തള്ളി സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇ. എ ശങ്കരന്‍. കഴിഞ്ഞ ദിവസമാണ് ഇ എ ശങ്കരൻ സിപിഎമ്മില്‍ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തുവെന്നും പേജിന്‍റെ പാസ്‌വേർഡ് അറിയാവുന്ന സിപിഎം നേതാക്കൾ ആണ് ഇതിന് പിന്നിലെന്നും ഇ.എ ശങ്കരന്‍ ആരോപിച്ചു.
സുൽത്താൻ ബത്തേരിയിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണം തള്ളി ഇ.എ ശങ്കരന്‍
കഴിഞ്ഞ ദിവസമാണ് ഇ എ ശങ്കരൻ സിപിഎമ്മില്‍ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ഇ എ ശങ്കരൻ വ്യക്തമാക്കി.
സുൽത്താൻ ബത്തേരിയിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണം തള്ളി ഇ.എ ശങ്കരന്‍
രാജിവെച്ച ഉടൻ തന്നെ ഫേസ്ബുക്ക് പേജിലെ പാസ്‌വേർഡ് സിപിഎം നേതാക്കൾ മാറ്റിയെന്നും ഇ. എ ശങ്കരന്‍ വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും ഇ.എ ശങ്കരൻ കൂട്ടിച്ചേര്‍ത്തു. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനായ എസ് ശങ്കരൻ ഇന്നലെ രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ശങ്കരൻ ബത്തേരിയിൽ സ്ഥാനാർഥിയാകുമെന്ന് ഐ.സി ബാലകൃഷ്‌ണൻ ഉറപ്പുനൽകി എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
Last Updated : Mar 4, 2021, 3:32 PM IST