കേരളം

kerala

ETV Bharat / state

വനം നികത്തി തേക്ക് നടാൻ നീക്കം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ - dyfi against forest department movement of cutting trees and planting teak

97 ഏക്കർ കാട് വെട്ടിമാറ്റിയാണ് തേക്കിൻ തൈ നടാൻ വനം വകുപ്പ് തീരുമാനമായത്

വനം

By

Published : Oct 7, 2019, 9:28 PM IST

Updated : Oct 7, 2019, 10:34 PM IST

കൽപ്പറ്റ: മാനന്തവാടിയിൽ വനത്തിലെ മരങ്ങൾ മുറിച്ചുമാറ്റി തേക്ക് നടാനുള്ള വനംവകുപ്പിന്‍റെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐയും രംഗത്ത്. സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

വനം നികത്തി തേക്ക് നടാൻ നീക്കം

നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചിലെ 97 ഏക്കർ കാടാണ് വനം വകുപ്പ് വെട്ടിമാറ്റി തേക്കിൻ തൈ നടാൻ ഒരുങ്ങുന്നത്. കേരളത്തിൽ ഒരിടത്തും ഇനി ഏകവിള തോട്ടങ്ങൾ ഉണ്ടാകരുതെന്ന നിലപാടാണ് ഡിവൈഎഫ്ഐയുടേത്. അവധി കഴിഞ്ഞ ഏകവിള തോട്ടങ്ങൾ സ്വാഭാവിക വനങ്ങളാക്കി മാറ്റണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു. വനംവകുപ്പ് തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

Last Updated : Oct 7, 2019, 10:34 PM IST

ABOUT THE AUTHOR

...view details