കേരളം

kerala

ETV Bharat / state

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 20 ലക്ഷം രൂപ വരുന്ന മയക്കുമരുന്നു പിടികൂടി - പിടികൂടി

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിച്ച ശേഷം മയക്കുമരുന്ന് ഖത്തറിലേക്ക് കടത്താനായിരുന്നു ലക്ഷ്യം

കെഎസ്ആർടിസി ബസിൽ നിന്ന് രണ്ട് കിലോ മയക്കുമരുന്ന്  പിടികൂടി

By

Published : Sep 20, 2019, 1:09 PM IST

വയനാട്: മുത്തങ്ങ ചെക് പോസ്റ്റില്‍ വന്‍ മയക്കുമരുന്നുവേട്ട. കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ യാത്രക്കാരനായ കോഴിക്കോട് ചെറൂപ്പ സ്വദേശി തെഹ്സിലിനെ അറസ്റ്റു ചെയ്തു.

മൈസൂരിൽ നിന്ന് പൊന്നാനിക്ക് വരികയായിരുന്ന ബസിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിച്ച ശേഷം മയക്കുമരുന്ന് ഖത്തറിലേക്ക് കടത്താനായിരുന്നു ലക്ഷ്യം.

ABOUT THE AUTHOR

...view details