വയനാട്: തോല്‍പ്പെട്ടിയില്‍ മാരക മരുന്നായ എം.ഡിഎം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി അബഷര്‍ (24 ), കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ബിഷര്‍ ഷുഹൈബ് (22) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 30) രാത്രി മാനന്തവാടി ചെക്ക്പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്ക് മരുന്നുമായി ബൈക്കിലെത്തിയ ഇരുവരും അറസ്റ്റിലായത്.
തോല്‍പ്പെട്ടിയില്‍ മയക്ക് മരുന്ന് വേട്ട; രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - Wayanad news updates
മാനന്തവാടി ചെക്ക് പോസ്റ്റില്‍ നിന്നാണ് യുവാക്കള്‍ അറസ്റ്റിലായത്. 3.6 ഗ്രാം എം.ഡി.എം.എ യുവാക്കളില്‍ നിന്ന് കണ്ടെടുത്തു.
![തോല്‍പ്പെട്ടിയില്‍ മയക്ക് മരുന്ന് വേട്ട; രണ്ട് യുവാക്കള്‍ അറസ്റ്റില്‍ Drug seized in Tholpetty in Wayanad തോല്‍പ്പെട്ടിയില്‍ മയക്ക് മരുന്ന് വേട്ട മാനന്തവാടി വയനാട് വാര്‍ത്തകള്‍ തോല്‍പ്പെട്ടി വാര്‍ത്തകള്‍ മയക്ക് മരുന്ന് കേസ് മയക്ക് മരുന്ന് കടത്താന്‍ ശ്രമം Wayanad news updates kerala news updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16524475-thumbnail-3x2-kk.jpg)
അറസ്റ്റിലായ ഷുഹൈബ് (22), അബഷര്‍ (24 )
3.6 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് കണ്ടെടുത്തു. മയക്ക് മരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. 10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിതെന്നും വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എക്‌സൈസ് അറിയിച്ചു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അജേഷ് വിജയന്‍ , ശ്രീധരന്‍, അരുണ്‍ കെ.സി, ഹാഷിം, വിപിന്‍.പി, രാജേഷ് എം.ജി, എക്‌സൈസ് ഡ്രൈവര്‍ അബ്ദുറഹീം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.