കേരളം

kerala

ETV Bharat / state

കൊവിഡ് : ഉപകരണങ്ങള്‍ നല്‍കി വയനാട് ജില്ല പഞ്ചായത്ത്,നീക്കിവച്ചത് 62 ലക്ഷം - ഡോ.അദീല അബ്ദുള്ള

തുക വകയിരുത്തിയത് ജില്ലയിലെ കൊവിഡ് പരിശോധന സംവിധാനം മെച്ചപ്പെടുത്താന്‍.

കൊവിഡ് പരിശോധനയ്ക്ക് ഉപകരണങ്ങള്‍ നല്‍കി ജില്ലാ പഞ്ചായത്ത്  62 lakhs was spent  വയനാട് ജില്ലാ പഞ്ചായത്ത്  wayanad District Panchayat  കൊവിഡ് പരിശോധന  ആര്‍.ടി.പി.സി ആര്‍  ഡോ.അദീല അബ്ദുള്ള  Dr.Adeela abdulla
കൊവിഡ് പരിശോധനയ്ക്ക് ഉപകരണങ്ങള്‍ നല്‍കി ജില്ലാ പഞ്ചായത്ത്; ചെലവിട്ടത് 62 ലക്ഷം

By

Published : May 19, 2021, 8:46 PM IST

വയനാട് : കൊവിഡ് പരിശോധന സംവിധാനം വിപുലപ്പെടുത്താന്‍ ആര്‍.ടി.പി.സി.ആര്‍, ആര്‍.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീന്‍ എന്നിവ ജില്ല ഭരണകൂടത്തിന് നല്‍കി, ജില്ലാ പഞ്ചായത്ത്. കലക്ടറേറ്റ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍, കലക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് മെഷീന്‍ കൈമാറി. 62 ലക്ഷം രൂപ ചെലവിലാണ് ജില്ല പഞ്ചായത്ത് നൂതന പരിശോധന മെഷീനും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയത്. കൊവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പരിശോധന സൗകര്യങ്ങള്‍ ജില്ലയില്‍ വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പുതിയ മെഷീന്‍ എത്തിയതോടെ പരിശോധന ഫലങ്ങള്‍ വേഗത്തിലാകും.

കൊവിഡ് : ഉപകരണങ്ങള്‍ നല്‍കി വയനാട് ജില്ല പഞ്ചായത്ത്,നീക്കിവച്ചത് 62 ലക്ഷം

ALSO READ:വയനാടിന്‍റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ മഴയുടെ അളവിൽ അന്തരമുള്ളതായി പഠനം

ദിനംപ്രതി ആയിരത്തോളം സാമ്പിളുകള്‍ ഈ സംവിധാനങ്ങള്‍ വഴി പരിശോധിക്കാന്‍ കഴിയും. സാമ്പിള്‍ പരിശോധന വേഗത്തിലാകുന്നതോടെ രോഗവ്യാപനത്തിന് തടയിടാനുമാകും. ദുരന്ത നിവാരണ സമിതി ഏറ്റെടുത്ത മെഷീന്‍ പൂക്കോട് വെറ്ററിനറി കോളജ് ലാബില്‍ ആദ്യഘട്ടത്തില്‍ സജ്ജീകരിക്കും. പിന്നീട്, മൃഗസംരക്ഷണ വകുപ്പിന് കൈമാറും. കൊവിഡ് പരിശോധനയ്ക്ക് പുറമെ പക്ഷിപ്പനി, കുരങ്ങുപനി പോലുള്ള രോഗ നിര്‍ണയങ്ങള്‍ക്കും മെഷീന്‍ പ്രയോജനപ്പെടുത്താം. ജില്ലയിലെ കൊവിഡ് പരിശോധന സംവിധാനത്തിന് പുതിയ മെഷീന്‍ കൂടുതല്‍ മുതല്‍ക്കൂട്ടാവുമെന്ന് ജില്ല കലക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു.

ABOUT THE AUTHOR

...view details