കേരളം

kerala

ETV Bharat / state

അമ്പലവയല്‍ മര്‍ദനം: സജീവാനന്ദന്‍റെ മുൻകൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും - district court

ഈ മാസം 24നാണ് സജീവാനന്ദൻ അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചത്.

amabalavayal couple attack

By

Published : Jul 30, 2019, 6:46 AM IST

അമ്പലവയലില്‍ തമിഴ്നാട് ദമ്പതികള്‍ക്ക് മര്‍ദനമേറ്റ കേസിലെ പ്രതി സജീവാനന്ദന്‍റെ മുൻകൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഈ മാസം 24നാണ് സജീവാനന്ദൻ അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചത്. സജീവാനന്ദൻ തങ്ങളെ ക്രൂരമായി മർദിച്ചെന്ന് തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരാഴ്ച മുൻപാണ് സജീവാനന്ദൻ തമിഴ്നാട് സ്വദേശികളെ റോഡിൽ മർദിച്ചത്. സമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിനെത്തുടർന്നാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്.

ABOUT THE AUTHOR

...view details