വയനാട്: ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ ജില്ലാ കലക്‌ടര്‍ ഡോ.അദീല അബ്‌ദുളള കോളനികളിൽ നേരിട്ടെത്തി. പൂതാടി പഞ്ചായത്തിലെ ഇരുളം വനഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളെയും ചീയമ്പം, കാട്ടുനായ്ക്ക കോളനി നിവാസികളെയും കലക്‌ടര്‍ സന്ദര്‍ശിച്ചു. ഭക്ഷണ സാധനങ്ങളുടെ കുറവ് അറിയിച്ച 33 കുടുംബങ്ങള്‍ക്ക് കലക്‌ടറുടെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്‌തു.
വയനാട്ടില്‍ ആദിവാസി കുടുംബങ്ങളെ സന്ദര്‍ശിച്ച് ജില്ലാ കലക്‌ടര്‍ - ഭക്ഷ്യലഭ്യത
33 കുടുംബങ്ങള്‍ക്ക് കലക്‌ടറുടെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്‌തു
ആദിവാസി കുടുംബങ്ങളെ സന്ദര്‍ശിച്ച് ജില്ലാ കലക്‌ടര്‍
ഇരുളം വനഭൂമിയില്‍ 113 കുടുംബങ്ങളും ചീയമ്പത്ത് 73 കുടുംബങ്ങളും കാട്ടുനായ്ക്ക കോളനിയില്‍ 310 കുടുംബങ്ങളുമാണ് താമസിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളും സന്ദര്‍ശിച്ച് ഭക്ഷ്യലഭ്യത ഉറപ്പാക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ ട്രൈബല്‍ അധികൃതര്‍ക്ക് കലക്‌ടര്‍ നിര്‍ദേശം നല്‍കി.