വയനാട്: വയനാട് ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ കലക്ടര്‍ ഡോ. അദീല അബ്‌ദുളള വിലയിരുത്തി. കൊവിഡ് ആശുപത്രിയാക്കി മാറ്റിയ ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങളാണ് കലക്ടര്‍ വിലയിരുത്തിയത്.
വയനാട് കൊവിഡ് ആശുപത്രിയിലെ സൗകര്യങ്ങൾ ജില്ലാ കലക്ടര്‍ വിലയിരുത്തി - വിലയിരുത്തി
കൊവിഡ് ആശുപത്രിയാക്കി മാറ്റിയ ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ കലക്ടര്‍ വിലയിരുത്തി
![വയനാട് കൊവിഡ് ആശുപത്രിയിലെ സൗകര്യങ്ങൾ ജില്ലാ കലക്ടര്‍ വിലയിരുത്തി district collector examine covid hospital wayanad കൊവിഡ് ആശുപത്രി ജില്ലാ ആശുപത്രി കലക്‌ടര്‍ സ്ഥിതിഗതികൾ വിലയിരുത്തി ഡോ. അദീല അബ്‌ദുളള](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6649384-890-6649384-1585920096551.jpg)
കൂടുതൽ വെൻ്റിലേറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ച് വരികയാണെന്ന് കലക്‌ടര്‍ പറഞ്ഞു. നിലവിൽ 30 ഡോക്‌ടര്‍മാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പേഴ്‌സണൽ പ്രൊട്ടക്ടീവ് എക്യുപ്‌മെൻ്റ്(പി.പി.ഇ), കിറ്റുകള്‍,മാസ്‌കുകള്‍,ഗ്ലൗസുകള്‍ തുടങ്ങിയവ സ്റ്റോക്കുണ്ട്.
നിലവിലെ സാഹചര്യം നേരിടാന്‍ എട്ട് വെൻ്റിലേറ്ററുകൾ മതിയാകുെമെന്ന് കലക്‌ടര്‍ പറഞ്ഞു. മൂന്ന് ഐ.സി.യു ബെഡുകളാണ് സജീകരിച്ചിട്ടുള്ളത്. ഐസൊലേഷന്‍ വാര്‍ഡില്‍ 50 ബെഡുകളും, 30 ഐസൊലേഷന്‍ റൂമുകളും ക്രമീകരിച്ചിട്ടുണ്ട്. എണ്‍പതിലധികം ബെഡുകൾ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗപ്പെടുത്താനായി തയ്യാറാക്കിയിട്ടുണ്ട്.