കേരളം

kerala

ETV Bharat / state

പുത്തുമലയില്‍ പ്രതിഷേധം; മുളത്തൈകള്‍ നടുന്നത് തടഞ്ഞു - മുളത്തൈകൾ നടുന്നത് തടഞ്ഞ്

സി.കെ ശശീന്ദ്രൻ എംഎൽഎയുടെ താൽപ്പര്യമനുസരിച്ചാണ് പുത്തുമലയിൽ മുളത്തൈകൾ നടാൻ തീരുമാനിച്ചത്.

മുളത്തൈകൾ നടുന്നത് തടഞ്ഞ് പുത്തുമലയിലെ ദുരന്തബാധിതർ

By

Published : Oct 1, 2019, 12:13 PM IST

Updated : Oct 1, 2019, 2:38 PM IST

വയനാട്:വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ മുളത്തൈകള്‍ നടുന്നത് തടഞ്ഞ് ദുരന്തബാധിതർ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദുരന്തബാധിതര്‍ പ്രതിഷേധിച്ചത്. വീടുകൾ നഷ്ടപ്പെട്ടവർക്ക് ഗ്രാമപഞ്ചായത്ത് ഉറപ്പ് നൽകിയ വാടകത്തുക നൽകുക, പ്രളയ സ്ഥലത്ത് കൃഷിയിറക്കി ഭൂമി സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ദുരന്തബാധിതര്‍ ഉന്നയിച്ചു. സി.കെ ശശീന്ദ്രൻ എംഎൽഎയുടെ താൽപ്പര്യമനുസരിച്ച് ആവിഷ്കരിച്ച ''പച്ചപ്പ്'' പദ്ധതിയനുസരിച്ചാണ് പുത്തുമലയിൽ മുളത്തൈകൾ നടാൻ തീരുമാനിച്ചത്.

പുത്തുമലയില്‍ പ്രതിഷേധം; മുളത്തൈകള്‍ നടുന്നത് തടഞ്ഞു

55 വീടുകളും രണ്ട് ക്വാർട്ടേഴ്‌സുകളും ഒരു പാഡിയുമാണ് പുത്തുമലയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. എന്നാൽ ദുരന്തബാധിതരിൽ പകുതി പേർക്ക് മാത്രമേ ഇതുവരെ അടിയന്തര ധനസഹായമായ 10,000 രൂപ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. എന്നാൽ രണ്ട് ദിവസത്തിനകം തന്നെ എല്ലാവർക്കും തുക ലഭിക്കുമെന്ന് വൈത്തിരി തഹസിൽദാർ ടി.പി അബ്ദുൾ ഹാരിസ് അറിയിച്ചു. പ്രളയബാധിതരിൽ പലർക്കും ദേശസാൽകൃത ബാങ്കുകളിൽ അക്കൗണ്ടില്ലാതിരുന്നതും ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാതൊരു വിധ രേഖകൾ ഇല്ലാതിരുന്നതും നടപടിക്രമങ്ങൾ വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Oct 1, 2019, 2:38 PM IST

ABOUT THE AUTHOR

...view details