വയനാട്: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി വയനാട്ടിൽ ദുരന്തനിവാരണ മാസ്റ്റർപ്ലാൻ തയ്യാറാക്കാനുള്ള പരിശീലനം തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസിലാണ് ഫെസിലിറ്റേറ്റർമാർക്ക് പരിശീലനം നൽകിയത്.
ദുരന്തനിവാരണത്തിന് മാസ്റ്റർപ്ലാനൊരുക്കി വയനാട് ജില്ലാ പഞ്ചായത്ത് - ദുരന്തനിവാരണ മാസ്റ്റർപ്ലാൻ
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതി നടപ്പാക്കുന്നത്
ദുരന്തനിവാരണ മാസ്റ്റർപ്ലാൻ
ദുരന്ത നിവാരണ സേനയുടെ പ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക, സേനയുടെ ആവശ്യങ്ങൾ ജില്ലാതല കോർഡിനേഷൻ കമ്മിറ്റിയെ അറിയിച്ച് പ്രവർത്തനം നിരീക്ഷിക്കുക എന്നിവയാണ് പഞ്ചായത്ത് ഫെസിലിറ്റേറ്റർമാരുടെ ചുമതല. പഞ്ചായത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശീലനം നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.